kkshibu
സി.പി.എം നായത്തോട് സൗത്തിൽ പൊതുജനങ്ങൾക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുവാനുള്ള പദ്ധതി ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കൊറോണയ്ക്കെതിരെ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിൽ നായത്തോട് സൗത്തിൽ പൊതുജനങ്ങൾക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുവാനുള്ള അവസരം ഒരുക്കി സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച് മാതൃകയാകുന്നു. വാട്ടർടാങ്കും വാഷ് ബെയ്‌സിനും സോപ്പും ഇതിനായി ജംഗ്ഷനിൽ കരുതിയിട്ടുണ്ട്. സോപ്പ് ഉദ്ഘാടനം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ ഷിബു നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ടി.വൈ. ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ് നഗരസഭ വൈസ് ചെയർമാൻ എം എസ് ഗിരീഷ് കുമാർ, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത ദിലീപ്, പി വി പൗലോസ്, ജിജോ ഗർവാനീസ്, പി.വി ഏല്യാസ്, ബൈജു ഇട്ടൂപ്പ് എന്നിവർ സംസാരിച്ചു.