punerjani-home-
പുനർജനി പദ്ധതയിൽ ഏഴിക്കര ആയപ്പിള്ളി തറയിൽ രാധാമണി സജിയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിക്കുന്നു.

പറവൂർ : പ്രളയബാധിതർക്ക് പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന നാല് വീടുകളുടെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. വടക്കേക്കര മടപ്ളാതുരുത്ത് കുരിശിങ്കൽ ജോസഫീന ജോർജ്, കോട്ടുവള്ളി മുക്കത്ത് സെബാസ്റ്റ്യൻ ജോസി, കൈതാരം പൊന്നാഞ്ചേരിയിൽ സുരേഷ് ബാബു, ഏഴിക്കര ആയപ്പിള്ളി തറയിൽ രാധാമണി സജി എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.

ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപൻ, ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റി ഡയറക്ടർ പ്രവീൺ പോൾ, കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ, ലിസി റാഫേൽ, വിജയമ്മ, സജ്ന ഗിരീഷ്, സ്റ്റെഫി വർഗീസ്, എം.സി. റെജി, അനിൽ ഏലിയാസ് എം.എ. നസീർ തടങ്ങിയവർ പങ്കെടുത്തു.