കിഴക്കമ്പലം: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ ഇന്ന് രാവിലെ 11 മണി മുതൽ അഞ്ചു മിനിറ്റ് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റം ടൗണിൽ ചക്ര സ്തംഭന സമരംനടത്തും.വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച് അനൂപ് അദ്ധ്യക്ഷത വഹിക്കും.