അങ്കമാലി: ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ 22 മുതൽ 29 വരെ നായത്തോട് സൗത്ത് ജംഗ്ഷനിലുള്ള എ.കെ.ജി. ഫ്‌ളഡ് ലിറ്റ് ഗ്രൗണ്ടിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അഖില കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.