കിഴക്കമ്പലം: ശമ്പള കുടിശിക ആവശ്യപ്പെട്ട തൊഴിലാളിയെ സ്ഥാപന ഉടമയും മക്കളും മർദിച്ചതായി പരാതി. എരൂർ സ്വദേശി രാജീവ് കുമാറിനാണ് (36) മർദ്ദനമേ​റ്റത്. കഴിഞ്ഞദിവസം പള്ളിക്കര പെരിങ്ങാലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് സംഭവം. എന്നാൽ ഇയാൾ ഉടമയുടെ വീട്ടിലെത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഇവർ പറയുന്നത്. യാതൊരുവിധ കുടിശികയും നൽകാനില്ലെന്ന് സ്ഥാപന ഉടമ പറഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ രാജീവ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കരിമുകൾ സ്വദേശികളായ മൂന്നുപേർക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു.