പായിപ്ര: സ്കൂൾ പടിയ്ക്ക്‌സമീപം തോട്ടിലേയ്ക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി. സ്കൂൾപടിയ്ക്ക് സമീപം പോസ്റ്റോഫീസ്, റേഷൻകട തുടങ്ങി നിരവധിസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്ന് സെപ്ടിക് ടാങ്ക് മാലിന്യവും മലിനജലവും താഴെതോട്ടിലേയ്ക്ക് ഒഴുക്കുന്നത് ചൂണ്ടിക്കാട്ടി ബി.ജെ.പി പായിപ്ര പഞ്ചായത്ത് സമിതി ഹെൽത്ത് ഇൻസ്‌പെക്ടർക്ക് പരാതി നൽകി.ഇവിടം നിലവിൽ പുഴു അരിയ്ക്കുന്ന നിലയിലാണ്. തോട്ടിൽനിന്നുള്ള ജലം മുളവൂർ തോട്ടിലേയ്ക്കും പോയാലി കുടിവെള്ളപദ്ധതിയിലേയ്ക്കും പിന്നീട് മൂവാറ്റുപുഴ ആറിലേയ്ക്കും ഒഴുകി എത്തുന്നതായി പരാതിയിൽ സൂചിപ്പിച്ചുട്ടുണ്ട്. സാംക്രമികരോഗങ്ങൾ പടർന്ന്പിടിയ്ക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പായിപ്ര പഞ്ചായത്ത് സമിതി അധികൃതരോട് ആവശ്യപ്പെട്ടു.