കോലഞ്ചേരി: പുതുപ്പനം ജംഗ്ഷനു സമീപം വാട്ടർ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കുരിശുംതൊട്ടിക്കു മുമ്പിലാണ് കുടിവെള്ളം പാഴാകുന്നത്. ഈ റോഡിൽ നൂറു മീ​റ്ററിനുള്ളിൽ തന്നെ മൂന്നിടത്ത് പൈപ്പ് പൊട്ടിയിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് ഇവിടെ റോഡ് തുരന്ന് പുതിയ പൈപ്പിട്ടത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇനിയും പുതിയ പൈപ്പിലൂടെ വെള്ളം ഒഴുക്കാൻ കഴിഞ്ഞിട്ടില്ല.പുതിയ പൈപ്പ് വഴി എത്രയും വേഗം വെള്ളം വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.