കോലഞ്ചേരി: പെരുവംമുഴിയിൽ കച്ചവടത്തിന് വച്ചിരുന്ന മൺ പാത്രങ്ങൾ രാത്രിയിൽ നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ ആവശ്യപ്പെട്ടു.ദേശീയപാതയോരത്ത് പെരുവംമൂഴി കവലക്കു സമീപം കട്ടച്ചിറ കുന്നേൽ തങ്കമ്മ കുഞ്ഞപ്പൻ വിൽക്കാൻ വച്ചിരുന്ന മൺ പാത്രങ്ങളാണ് കഴിഞ്ഞ രാത്രിയിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി . വർഷങ്ങളായി പെരുവംമുഴിയിൽ വിവിധ വഴിയോര കച്ചവടങ്ങൾ നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് മൺപാത്രങ്ങൾ നശിപ്പിക്കുന്നത്. എല്ലാ ദിവസവും നിരത്തി വക്കുകയും കച്ചവടം കഴിയുമ്പോൾ ബാക്കി വരുന്നവ പാതയോരത്തു തന്നെ തുണി കൊണ്ടോ മറ്റോ ഉപയോഗിച്ച് കെട്ടിവച്ച് മടങ്ങുകയാണ് പതിവ്. പാത്രങ്ങൾ നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് മൺപാത്ര നിർമ്മാണ സമുദായ സഭ ജില്ലാ പ്രസിഡന്റ് പി.കെ ചന്ദ്രൻ, സംസ്ഥാന കമ്മി​റ്റി അംഗം ടി.കെ.ബിനു എന്നിവർ ആവശ്യപ്പെട്ടു.