മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മാനാറികീഴില്ലം റോഡിൽ ഇല്ലിക്കൂട്ടങ്ങൾക്ക് തീ പിടിച്ചു.ഇന്നലെ വൈകിട്ട് 4ഓടെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ വെട്ടിക്കൂട്ടിയിട്ടിരുന്ന ഇല്ലിക്കൂട്ടങ്ങൾക്കാണ് തീപിടിച്ചത്. തീ ആളിപടർന്നതോടെ നാട്ടുകാർ മൂവാറ്റുപുഴ ഫയർഫോഴ്‌സിനെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സംഘം തീ അണയ്ക്കുകയായിരുന്നു. സമീപത്ത് നിന്നിരുന്ന റബ്ബർ മരങ്ങൾക്കും പൊള്ളൽ സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ പൊലീസും സ്ഥലത്തെത്തി. സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന ഓഡിറ്റോറിയത്തിന് പാർക്കിംഗ് ഒരുക്കുന്നതിനായി വെട്ടിമാറ്റിയ ഇല്ലികൾക്കാണ് പിടിച്ചത്.