കൊച്ചി:കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്‌പോർട്ടിംഗ് ഡയറക്ടറായി കരോലിസ് സ്‌കിൻകിസ് നിയമിതനായി. ലിത്വാനിയയിലെ ടോപ്പ് ഡിവിഷൻ ക്ലബ്ബായ എഫ്.കെ സുഡുവയുടെ സ്‌പോർട്ടിംഗ് ഡയറക്ടറായിരുന്നു. സുഡുവയിലെ സേവനകാലത്ത് ടീം തിരഞ്ഞെടുപ്പിലും ആഭ്യന്തര നേതൃത്വ മാനേജുമെന്റിലും കരോലിസ് പ്രധാന പങ്ക് വഹിച്ചു. ക്ലബ് 2017, 2018, 2019 വർഷങ്ങളിൽ ലിത്വാനിയൻ ലീഗിൽ ഒന്നാമതെത്തി, കൂടാതെ ഈ വർഷങ്ങളിൽ യു.ഇ.എഫ്.എ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടി. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടങ്ങൾ. ടീം തിരഞ്ഞെടുപ്പ്, സ്‌കൗട്ടിംഗ്, റിക്രൂട്ട്‌മെന്റ് എന്നീ കാര്യങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി കരോലിസിന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിക്കും.