മൂവാറ്റുപുഴ:പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം മട്ടാഞ്ചേരി പറവനാമുക്ക് ജന്മപറമ്പിൽ അരുൺ (23) ആണ് അറസ്റ്റിലായത്. 2018 ഡിസംബറിലായിരുന്നു പീഡനം.പീഡനത്തെ തുടർന്ന് പെൺക്കുട്ടി പൊലിസിൽ പരാതി നൽകുകയും പോത്താനിക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുകയും ചെയ്തിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാൾ സംഭവത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഒളിവിലായിരുന്നു. തുടർന്ന് ആലുവ റൂറൽ ജില്ലാ പൊലിസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ മൂവാറ്റുപുഴ ഡി.വൈ.എസ്.പി. അനിൽ കുമാറിന് നിർദ്ദേശം നൽകിയിരുന്നു. പോത്താനിക്കാട് പൊലിസ് ഇൻസ്‌പെക്ടർ നോബിൾ മാനുവൽ, എ.എസ്.ഐ. അഷറഫ്, സീനിയർ സിപിഒമാരായ സലിം, രാജേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് വേളാങ്കണ്ണിക്ക് സമീപത്തെ നാഗപ്പട്ടണത്തു നിന്നും പ്രതിയെ പിടികൂടിയത്.പ്രതി സേവ്യർ എന്ന പേരിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് കഴിഞ്ഞ് വരികയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.