തൃക്കാക്കര : പ്രളയ ദുരിതാശ്വാസഫണ്ട് വെട്ടിപ്പ് കേസിൽ പിടികിട്ടാനുള്ള മൂന്ന് പ്രതികൾ എവിടെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടാതെഅന്വേഷണ സംഘം.പ്രതികൾ എവിടെയുണ്ടെന്ന് കണ്ടെത്താൻ ഒട്ടേറെ മാർഗങ്ങൾ ഉണ്ടായിട്ടും ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലും പ്രഹസനമാവുകയാണ്. അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ കൗലത്ത് അൻവർ, ഇവരുടെ ഭർത്താവും സി. പി. എം സസ്പെപെൻഡ് ചെയ്ത ലോക്കൽ കമ്മറ്റിയംഗവുമായ എം.എം.അൻവർ, അറസ്റ്റിലായ ബി.മഹേഷിന്റെ ഭാര്യ നീതു എന്നിവരാണ് ഇപ്പോഴും ഒളിവിൽ കഴിയുന്നത്.അൻവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട് .അയ്യനാട് സർവ്വീസ് സഹകരണ ബാങ്ക് വഴി പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം കൈപ്പറ്റിയവരാണ് ഒളിവിൽ കഴിയുന്ന പ്രതികൾ മൂന്നു പേരും.