കൊച്ചി: തെക്കൻപറവൂർ ശ്രീനാരായണപുരം ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾ ഒഴിവാക്കി. കൊറോണ വൈറസ് ബാധയെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.ഈ മാസം 25 മുതൽ 31 വരെയായിരുന്നു ഉത്സവം. ഇനി ചടങ്ങുകൾ മാത്രമായിരിക്കും നടത്തുക. ഉത്സവത്തിന്റെ ഭാഗമായുള്ള പ്രസാദഊട്ട്, താലം വരവ്, കലാപരിപാടികൾ എന്നിവയാണ് ഒഴിവാക്കിയത്.