കൊച്ചി: ഫൈവ് ഓൺ ഫൈവ് ഫുട്‌ബാൾ ടൂർണമെന്റായ റെഡ് ബുൾ നെയ്മർ ജൂനിയേഴ്‌സ് ഫൈവിന്റെ കൊച്ചി സിറ്റി യോഗ്യതാ മത്സരത്തിൽ ഒയാസിസ് എഫ്.സിയെ 2 -1ന് തോല്പിച്ച് ആതൻസ് എഫ്.സി ജേതാക്കളായി. കാക്കനാട് ഇൻഫോ പാർക്ക് റോഡിലുള്ള എസ്പിരിറ്റോയിൽ നടന്ന മത്സരങ്ങളിൽ 120 ടീമുകൾ പങ്കെടുത്തു.
ഏപ്രിലിൽ നടക്കുന്ന ദേശീയ ഫൈനലിൽ ആതൻസ് കൊച്ചിയെ പ്രതിനിധീകരിക്കും. സെമി ഫൈനലിൽ ആതൻസ് എഫ്.സി ഏകപക്ഷീയമായ അഞ്ചു ഗോളിന് ആർ.എഫ്.സിയെ തോല്പിച്ചാണ് ഫൈനലിൽ കടന്നത്. ഒയാസിസ് എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാക് പുൾ കൊച്ചിയെ തോല്പിച്ച് ഫൈനലിൽ എത്തിയത്. ഏപ്രിലിൽ നടക്കുന്ന ദേശീയ ഫൈനസിലെ വിജയികൾ ജൂലൈയിൽ ബ്രസീലിൽ നടക്കുന്ന ആഗോള ഫൈനലിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യും