കൊച്ചി: കൊങ്കണി വിഭാഗത്തിന്റെ ഹോളി ആഘോഷത്തിന് സമാപനം കുറിച്ച് മഞ്ഞക്കുളിയാഘോഷം നടന്നു. ദിവസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കാമദേവ രൂപ സങ്കൽപ്പമായുള്ള ബോധനെ എഴുന്നള്ളിച്ച് അഗ്നിക്കിരയാക്കി മഞ്ഞക്കുളി നടന്നതോടെ രണ്ടാഴ്ച നീണ്ടുനിന്ന ആഘോഷങ്ങൾക്കാണ് സമാപനമായത്. കൊറോണ നിലനിൽക്കുന്ന സാഹചര്യത്തിൽ വാദ്യമേളങ്ങളുടെ ആരവങ്ങൾ ഇല്ലാതെയായിരുന്നു ആഘോഷം. തെരുവുകളിൽ വീടുകൾക്ക് മുന്നിൽ ഒരുക്കിയ മഞ്ഞളും കളറും കലക്കിയ വെള്ളം സംഘമായെത്തുന്ന പുരുഷാരത്തിനുമേൽ കോരിയൊഴിക്കുന്ന ചടങ്ങാണ് മഞ്ഞക്കുളി.