കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി വിടുതൽ ഹർജി തള്ളിയതോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് സേവ് ഒൗർ സിസ്‌റ്റേഴ്സ് (എസ്.ഒ.എസ്) ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ജലന്ധർ ബിഷപ്പ് ഹൗസിൽ നിന്ന് ഫ്രാങ്കോയെ പുറത്താക്കണം. മാനഭംഗക്കേസിലെ പ്രതി ബിഷപ്പായി തുടരുന്നതും കുർബാനയുൾപ്പെടെയുള്ള കർമ്മങ്ങൾ ചെയ്യുന്നതും ക്രൈസ്തവ വിശ്വാസത്തിന് നിരക്കാത്തതും ആഗോള കത്തോലിക്കാ സഭയുടെ നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് ആക്‌ഷൻ കൗൺസിൽ കൺവീനർ ഫെലിക്‌സ് ജെ.പുല്ലൂടൻ പറഞ്ഞു.