കൂത്താട്ടുകുളം: നഗരത്തിലെ ഹോട്ടലുകളിൽ എത്തുന്നവർക്ക് ശരിയായ കൈകഴുകുന്ന ശീലങ്ങൾ പരിചയപ്പെടുത്താൻ കൂത്താട്ടുകുളത്ത് അദ്ധ്യാപികമാരുടെ സംഘം ഹോട്ടലുകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ ആരോഗ്യശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ,ആരോഗ്യ വകുപ്പ് ,കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി. ശരിയായ കൈകഴുകൽ ചിത്രങ്ങൾ സഹിതം വിശദീകരിക്കുന്ന സ്റ്റിക്കറുകൾ ഹോട്ടലുകളിൽ ഒട്ടിച്ച് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനാായി .കൗൺസിലർ ലിനു മാത്യു,കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് 'പി.പി.ജോണി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബസന്ത് മാത്യു, ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, ടി.വി. മായ, കൺവീനർ ബിന്ദു കെ സണ്ണി എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ സി.എച്ച് ജയശ്രി, ഷീജ.എൻ.എം, ഷീബ ബി.പിള്ള, പ്രീതി ഒ.വി. എന്നിവർ നേതൃത്വം നൽകി.