കളമശേരി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പെട്രോൾ ഡീസൽ വില വർധനവിനെതിരെ 140 നിയോജ മണ്ഡലത്തിലും നടന്ന അഞ്ച് മിനിറ്റ് ചക്രസ്തംഭന സമരം നടത്തി. എ ഗ്രൂപ്പിന്റെ നേതൃത്തതിൽ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നടന്ന സമരം നിയോക മണ്ഡലം പ്രസിഡന്റ് അൻസാർ തോരേത്ത് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ പനയപ്പിള്ളിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സുജിത്ത് കുമാർ,സാജൻ ജോസഫ്, റഷീദ് താനത്ത്, മുഹമ്മദ് കുഞ്ഞ് ചവിട്ടിത്തറ, റഷീദ് കൊടിയൻ, എബി മാഞ്ഞൂരാൻ,എ.കെ നിഷാദ്, അനി കുറ്റിമാക്കൽ, നവാസ് ഏലൂർ അനസ് കെ.എം, അർജിത്ത് ആനന്ദ്, മുഹമ്മദ് റസീഫ്, സഞ്ജു വർഗീസ് എന്നിവർ പങ്കെടുത്തു. ഐ ഗ്രൂപ്പിന്റെ നേതൃതത്തിൽ നോർത്ത് കളമശേരി പ്രീമിയർ ജംഗ്ഷനിൽ നടത്തിയ ചക്രസ്തംഭന സമരം നിയോജക മണ്ഡലം പ്രസിഡന്റ് അൻവർ ഞാക്കട അദ്ധ്യക്ഷതയിൽ നടന്നു. പ്രതിഷേധ യോഗം കളമശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.എച്ച് ആസാദ് ഉദ്ഘാടനം ചെയ്തു. സമരത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷംസു തലക്കോട്ടിൽ, പി.എം നജീബ്, അഡ്വ: എം എ വഹാബ്, ഷാജഹാൻ കടപ്പിള്ളി, മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, മനാഫ് പുതുവായ്, ജലീൽ പുത്തൻവീടൻ, എം.കെ ഷാനവാസ്, മനോജ് മണി, അൻസാർ പുത്തൻവീടൻ, കോയാൻ പിള്ള ,നാസർ മൂലേപ്പാടം, ഹൈദ്രോസ്, ശ്രീരാജ്, ഡെന്നീസ് , ജോബിൻ, നവാബ് നാസർ . എന്നിവർ നേതൃത്വം നൽകി.