പിറവം: പാമ്പാക്കുട പഞ്ചായത്തിലെ മേമ്മുറി പാടശേഖരത്തിലെ തരിശ് ഭൂമിയിൽ കർഷകർ നടത്തിയ ജൈവപച്ചക്കറി കൃഷി വിളവെടുത്തു. കൃഷിവകുപ്പിന്റെ ജീവനി പദ്ധതിപ്രകാരം ഒരേക്കറോളം സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തിയത്. വിളവെടുപ്പുത്സവം എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സുമിത് സുരേന്ദ്രൻ അദ്ധ്യക്ഷവഹിച്ചു. എം എൻ കേശവൻ, വി പി ഐസക്, സാജു ജോർജ് തുടങ്ങിയവർ സംസാരിച്ചു.