പിറവം: കൊറോണ രോഗ പ്രതിരോധന നടപടികളുടെ ഭാഗമായി രാമമംഗലം കിഴുമുറി കുന്നയ്ക്കാത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ വേണ്ടെന്നുവെച്ചു. താലപ്പൊലി മഹോത്സവം കലാപരിപാടികളും പ്രസാദ ഊട്ടും ഘോഷയാത്ര എന്നിവയാണ് പൂർണ്ണമായി ഒഴിവാക്കിയത്. മാർച്ച് 19, 20 തിയതികളിൽ ക്ഷേതചടങ്ങുകൾ മാത്രമായി ഉത്സവം നടത്തുമെന്ന് ആഘോഷക്കമ്മറ്റി പ്രസിഡന്റ് മോഹനൻ ഇടപ്പാട്ട് അറിയിച്ചു.ഗണപതി ഹോമം, കലശാഭിഷേകം, ഭവതിസേവ എന്നിവയാണ് പ്രധാന ചടങ്ങുകൾ.