പച്ചക്കറിയും മത്സ്യവും ഇറച്ചിയും
25 കിലോമീറ്റർ ചുറ്റളവിൽ എത്തിക്കും
കൊച്ചി : ലുലു മാളിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ ലുലു വെബ്‌സ്റ്റോറിലൂടെ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം വാങ്ങാനാകും. പശ്ചിമ കൊച്ചി മുതൽ വടക്ക് നോർത്ത് പറവൂർ വരെയും കിഴക്ക് കിഴക്കമ്പലം മുതൽ വൈപ്പിൻ, അങ്കമാലി മുതൽ പെരുമ്പാവൂർ വരെയുമുള്ള പ്രദേശങ്ങളിൽ സർവീസ് ലഭ്യമാകും. www.luluwebstore.in എന്ന വെബ്‌സൈറ്റിലൂടെയാണ് വിപണനം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് , ഗൂഗിൾ പേ എന്നിവ വഴി പണമടയ്ക്കാം. ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.