കുറുപ്പംപടി:നവീകരിച്ച വട്ടക്കാട്ടുപടി-കീളേപാടം റോഡ് ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. രായമംഗലം ഗ്രാമ പഞ്ചായത്ത് അംഗം രാജൻ വറുഗീസ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി,കെ. വി. ജൈസൺ, സുരേന്ദ്രൻ,അനീസ് എന്നിവർ പ്രസ്ംഗിച്ചു. ജില്ലാ പഞ്ചായത്ത് 16 ലക്ഷം രൂപ ചിലവഴിച്ചാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്.