samaram
പട്ടിമ​റ്റം ടൗണിൽ നടത്തിയ ചക്രസ്തംഭന സമരം യു.ഡി.എഫ് കുന്നത്തുനാട് നിയോജക മണ്ഡലം ചെയർമാൻ സി.പി ജോയി ഉദ്ഘാടനം ചെയുന്നു

കിഴക്കമ്പലം: യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പട്ടിമ​റ്റം ടൗണിൽ ചക്രസ്തംഭന സമരം നടത്തി യു.ഡി.എഫ് കുന്നത്തുനാട് നിയോജക മണ്ഡലം ചെയർമാൻ സി.പി ജോയി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച് അനൂപ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ എം.ടി ജോയ് ബിനീഷ് പുല്ല്യാട്ടിൽ, നിബു കുര്യാക്കോസ്, സി.കെ അയ്യപ്പൻകുട്ടി, അനിബെൻ കുന്നത്ത്, എ.പി കുഞ്ഞുമുഹമ്മദ് ബാബു സെയ്താലി, കെ.എം പരീത് പിള്ള തുടങ്ങിയവർ സംസാരിച്ചു. അരുൺ വാസു, ജെയിംസ് പാറേക്കാട്ടിൽ,ലിജോ മാളിയേക്കൽ, കെ.എം സലീം,റംഷാദ് പട്ടിമ​റ്റം തുടങ്ങിയവർ നേതൃത്വം നൽകി.