കൊച്ചി:പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷ ബുധൻ വൈകീട്ട് 5 മണി വരെ സ്വീകരിക്കും. എൻട്രൻസ് കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി സമർപ്പിക്കണം. ജനറൽ, എസ്.ഇ. ബി.സി വിഭാഗങ്ങൾക്ക് 685 രൂപയും , പട്ടികജാതി, വർഗ വിഭാഗത്തിന് 345 രൂപയുമാണ് അപേക്ഷാ ഫീസ്. വിവരങ്ങൾക്കും അപേക്ഷിക്കാനും : https://cee.kerala.gov.in