കൊച്ചി: സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി പി.എം അലി അസ്ഗാർ പാഷ ചുമതലയേറ്റു. പാലക്കാട് ജില്ലാ കളക്‌ടറായും കെ.ടി.ഡി.സി മാനേജിംഗ് ഡയറക്‌ടറായുംസേവനം അനുഷ്ഠിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ വകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010 - 12 കാലയളവിൽ സപ്ലൈകോ ജനറൽ മാനേജറായിരുന്നു. കൊടുങ്ങല്ലൂർ സ്വദേശീയായ പാഷയ്ക്ക് 2004 ലാണ് ഐ.എ.എസ് ലഭിച്ചത്. തിരുവനന്തപുരം ഗുഡ് ഷെപ്പേർഡ് സ്‌കൂൾ അദ്ധ്യാപിക സാജിതയാണ് ഭാര്യ. മക്കൾ: താനിയ (യൂണൈറ്റഡ് അറബ് ബാങ്ക് ഓഫീസർ), കാലിഫ് (ബംഗളൂരു എച്ച്.ഡി.എഫ്.സി ബാങ്ക് ഓഫീസർ).