കുറുപ്പംപടി: കൊറോണ വൈറസിനെതിരെ സംസ്ഥന വ്യാപകമായി നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിൻ പദ്ധതിക്ക് കീഴില്ലത്ത് തുടക്കം.കീഴില്ലം സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ ക്യാമ്പ് രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ. എം രാമചന്ദ്രൻ, സെക്രട്ടറി രവി എസ്നായർ എന്നിവർ നേതൃത്വം നൽകി.