തിരുമാറാടി:കൊറോണ വൈറസിനെതിരെ രോഗപ്രതിരോധത്തിന് ബോധവത്കരണവും സ്ക്വാഡ് പ്രവർത്തനവും നടത്താൻ തിരുമാറാടി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ടാഗോർ ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ അദ്ധ്യക്ഷനായി, മെഡിക്കൽ ഓഫീസർമാരായ ഡോ.സാവിത്രി, ഡോ.സിജോ, പഞ്ചായത്ത് സെക്രട്ടറി രാജശ്രീ, വില്ലേജ് ഓഫീസർ ഹംസ, പൊലീസ് അസി.സബ് ഇൻസ്പെക്ടർ ജയചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി ബി നായർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ആർ. പ്രകാശൻ ,സാജു ജോൺ, രമാ മുരളീധര കൈമൾ, വാർഡ് മെമ്പർമാരായ ലിസി റെജി, പ്രശാന്ത് പ്രഭാകരൻ, സ്മിത,സിഡിഎസ് ചെയർപേഴ്സൺ രജനി രവി,ഐസിഡിഎസ് സൂപ്പർവൈസർ കൃഷ്ണേന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു എല്ലാ വീടുകളിലും രണ്ടാംഘട്ട നോട്ടീസ് പ്രചരണവും, ബാങ്കുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സ്ക്വാഡ് പ്രവർത്തനം നടത്തുവാനും , ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോകോൾ പാലിക്കുവാനും തീരുമാനിച്ചു.