അങ്കമാലി: അങ്കമാലി നഗരസഭാ ബഡ്ജറ്റ് വൈസ് ചെയർമാൻ എം.എസ്. ഗിരീഷ് കുമാർ അവതരിപ്പിച്ചു. 55,48,69,198 രൂപ വരവും 54,63,91,059 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. അങ്കമാലി നഗരസഭ ടൗൺ ഹാൾ നിർമ്മാണത്തിന് 4 കോടി രൂപ വകയിരുത്തി.
ലൈഫ് പി.എം.എ.വൈ. പദ്ധതിക്ക് 6കോടി രൂപയും പട്ടികജാതി വിഭാഗങ്ങൾക്ക് ഫ്‌ളാറ്റ് പണിയുന്നതിനായി 30 ലക്ഷം രൂപയും വീടുകളുടെ പുനരുദ്ധാരണത്തിനായി 1 കോടി 20 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. നഗരസഭ ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് നിർമ്മാണത്തിന് 25 ലക്ഷം, താലൂക്കാശുപത്രി ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട് മുട്ടക്കോഴി, കറവപ്പശു വിതരണത്തിനായി 20 ലക്ഷം രൂപയും ആരോഗ്യമേഖലയ്ക്ക് 1 കോടി 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. യോഗത്തിൽ ചെയർപേഴ്‌സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു.