കൂത്താട്ടുകുളം: ഇടയാർ എംപിഐക്ക് സമീപം വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ നൽകി തടഞ്ഞ അനധികൃത നിലം നികത്തൽ തുടരുന്നതിൽ പ്രതിഷേധം ശക്തം.ഇടയാർ ശീമാംകുന്നേൽ തോമസ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മണ്ണിടുകയും കാന നികത്തുകയും ചെയ്തതിനെതിരെ ഡി.വൈ.എഫ്.ഐ കൂത്താട്ടുകുളം മേഖല കമ്മിറ്റി ഇന്ന് വൈകിട്ട് 5ന് പ്രദേശത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.കാന സംരക്ഷിച്ചുകൊണ്ട് ഏതാനും സെന്റുകൾ മാത്രം വരുന്ന ഭൂമിയിൽ നിർമ്മാണം നടത്തുവാൻ ലഭിച്ച അനുമതി മറയാക്കി പ്രദേശത്തെ വലിയ ഒരു കാന അടയ്ക്കുകയും സമീപമുള്ള പാടശേഖരത്തിലേക്ക് മണ്ണിടുകയും ചെയ്യുകയാണ് സ്ഥലമുടമയെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.