കോലഞ്ചേരി: പുത്തൻകുരിശ് ടൗണിൽ മത്സ്യ മാർക്കറ്റിന് മുമ്പിലുള്ള റോഡിലെ കാന മണ്ണിട്ട് നികത്തി.ടൗണിൽ വെള്ളക്കെട്ടുണ്ടാക്കുമെന്ന് പരാതി. നിലവിൽ മഴപെയ്താൽ പുത്തൻകുരിശ് ടൗൺ എന്നും വെള്ളക്കെട്ടിലാണ്. കടകളിൽ വെള്ളം കയറുന്നതും പതിവ് കാഴ്ചയാണ്. ടൗണിന്റെ ഒരു വശത്തുള്ള മീൻ മാർക്കറ്റിലേക്കുള്ള റോഡിന്റെ സൈഡിലുള്ള കാനയാണ് മണ്ണിട്ട് നികത്തിയിരിക്കുന്നത്. സ്വകാര്യവ്യക്തിക്ക് ടോറസ് ഇറക്കുന്നതിനു വേണ്ടിയാണ് നികത്തിയെതെന്ന് ആക്ഷേപമുണ്ട്.