ഫോർട്ട് കൊച്ചി: പുല്ലുപാലത്തിനു സമീപം പ്രവർത്തിക്കുന്ന പെട്ടിക്കട കത്തിനശിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഫോർട്ടുകൊച്ചി സ്വദേശി മുഹമ്മദ് ഷംസുവിന്റേതാണ് കട. മട്ടാഞ്ചേരിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ അനിൽ കുമാറും സംഘവും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.