പറവൂർ : കോറോണ രോഗത്തെ പ്രതിരോധിക്കാൻ വടക്കേക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. ലഘുലേഖകൾ നൽകുകയും മുൻകരുതലുകൾ സ്വീകരിക്കേണ്ട മാർഗങ്ങളും നിർദ്ദേശിച്ചു. പത്താം വാർഡിലെ ചാറക്കാട് പ്രദേശത്തുള്ള വീടുകളിലാണ് സന്ദർശനം നടത്തിയത്. പ്രസിഡന്റ് കെ.എം. അംബ്രോസ്, പഞ്ചായത്തംഗങ്ങളായ ടി.എ. ജോസ, കെ.വി. പ്രകാശൻ, പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഈ പ്രദേശത്ത് നിരീക്ഷണത്തിലുള്ള രണ്ടു പേരുടെ വീടുകളിലും സന്ദർശനം നടത്തി മാർഗ നിർദ്ദേശങ്ങൾ നൽകി.