sobhana-
ശോഭന ടീച്ചർ.

മൂവാറ്റുപുഴ: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും പരിസ്ഥിതി ക്ലബിന്റെയും ആഭിമുഖ്യത്തിൽ മികച്ച പരിസ്ഥിതി പ്രവർത്തകയ്ക്കുള്ള അവാർഡ് ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ അസിസ്റ്റന്റും മലയാളം അദ്ധ്യാപികയുമായ എം.എം.ശോഭനക്ക് ലഭിച്ചു. എറണാകുളത്ത് നടന്ന മത്സരത്തിൽ സ്കൂൾ പരിസരത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ കാർഷിക പരിസ്ഥിതി പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. സ്കൂളിൽ സംരക്ഷിച്ചു വരുന്ന 30ഓളം ഔഷധ സസ്യങ്ങളുടെ ഹെർബൽ മെഡിസിനൽ ഗാർഡൻ, ജൈവ വൈവിധ്യ ഉദ്യാനം, ഇരുപതോളം ചിത്രശലഭങ്ങൾ ഉള്ള ബട്ടർഫ്ലൈ ഗാർഡൻ, ജൈവ പച്ചക്കറി കൃഷി തോട്ടം, തുടങ്ങിയ പ്രവർത്തനങ്ങളാണ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ നടക്കുന്നത്.