knd
കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കർഷക സംഘവും സംയുക്തമായി നടത്തുന്ന നെൽകൃഷിയുടെ വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ എരുമേലി പാടശേഖത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കർഷക സംഘവും സംയക്തമായി നടത്തുന്ന നെൽകൃഷിയുടെ വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി തരിശായി കിടന്ന ഭൂമിയിലാണ് പരിഷത്ത് കൃഷിയിറക്കിയത്. പരിഷത്തിന്റെ സംസ്ഥാന സമ്മേളനം എറണാകുളത്ത് വച്ച്‌നടക്കുന്നതോടനുബന്ധിച്ചുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായാണിത്.കോലഞ്ചേരി മേഖല പ്രസിഡന്റ് പി.എൻ സുരേഷ് ബാബു അദ്ധ്യഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എൻ.ഷാജി, കെ.കെ ഭാസ്‌കരൻ,കർഷക സംഘം കോലഞ്ചേരി ഏരിയ പ്രസിഡന്റ് എൻ.എം അബ്ദുൾ കരീം,താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി സജീവ്,ടി. തോമസ് ,എൻ.കെ. നന്ദകുമാർ,എൻ.വി രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു.