പള്ളുരുത്തി: ബൈക്ക് യാത്രക്കാരനായ യുവാവ് തോപ്പുംപടി ബി.ഒ.ടി പാലത്തിൽ വെച്ച് ആംബുലൻസ് ഇടിച്ച് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് വഴിയമ്പലം കോലത്താറ്റിൽ വീട്ടിൽ ദിവാകരന്റെ മകൻ അജിത്ത് മൽദേവ് (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ബൈക്കിന് പുറകെവന്ന സുഹൃത്തുക്കൾ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ എൻജിനീയറായ ഇയാൾ ഫോർട്ടുകൊച്ചിയിലേക്ക് പോകുന്ന വഴിക്കായിരുക്കു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: സുമതി. സഹോദരൻ: അജ്മൽദേവ്.