തൃക്കാക്കര : പ്രളയ ഫണ്ട് വെട്ടിപ്പ് കേസിലെ നാലാം പ്രതി കൗലത്തിനെപുറത്താക്കാൻ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനി​ച്ചു.രാജിവയ്ക്കാൻ സി.പി.എം നേതൃത്വം നേരത്തെ ഇവരോട് ആവശ്യപ്പെട്ടിരുന്നു. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റി മുൻ അംഗം മൂന്നാം പ്രതി എം.എം.അൻവറി​ന്റെഭാര്യയാണ്കൗലത്ത്.ഇരുവരും ഒളി​വി​ലാണ് .ഇവരുടെ മുൻ‌കൂർ ജാമ്യാപേക്ഷയി​ൽ ഇന്ന് ഹൈക്കോടതി വിധിപറയാനിരിക്കെയാണ് നടപടി.
2018 ആഗസ്റ്റി​ലെ പ്രളയത്തെത്തുടർന്ന് ജില്ലയിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് ധനസഹായം നൽകുന്നതിന് അനുവദിച്ച ഫണ്ടാണ് തിരിമറി നടത്തിയത്. 10,54,000 രൂപ എം.എം അൻവറിന്റെയും ഭാര്യ കൗലത്തിന്റെയും അയ്യനാട് സർവീസ് സഹകരണ ബാങ്ക് അക്കൗണ്ട് വഴി തട്ടാൻ ശ്രമിച്ച കേസിലാണ് നടപടി.
ഫണ്ട് വകമാറ്റിയ കേസിൽ അറസ്റ്റിലായ കളക്ടറേറ്റ് സെക് ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദ് ആറാം പ്രതി സി​പി​എംപ്രാദേശിക നേതാവ് നിധിന്റെ ഭാര്യയുടെ ദേനാ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചി​രുന്നു. അൻവറിനെയുംനിധി​നെയുംവാർഡുകളി​ലെ ക്ഷേമ പെൻഷൻ വിതരണത്തിന്റെ ചുമതലകളിൽ നിന്ന് നീക്കുവാനും തീരുമാനമുണ്ട്.