വൈപ്പിൻ : ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചെറായി വി.വി സഭ ഭരണസമിതി തിരഞ്ഞെടുപ്പും മേയിൽ നടത്തേണ്ട വാർഷിക പൊതുയോഗവും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിവെക്കാൻ വി.വി സഭ ഭരണസമിതി തീരുമാനിച്ചു. കൊറോണയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിലാണ് തീരുമാനമെന്ന് സെക്രട്ടറി അറിയിച്ചു. സഭ വക ഗൗരീശ്വരം കല്യാണമണ്ഡപം ബുക്ക് ചെയ്തിട്ടുള്ളവർ സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമാക്കി ആൾക്കൂട്ടം ഒഴിവാക്കണമെന്നും സെക്രട്ടറി അറിയിച്ചു.