യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ കാമ്പായിയുടെ കൈയ്യിൽ സൂര്യാഘാതമേറ്റ നിലയിൽ
ആലുവ: യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ കാമ്പായിക്ക് സൂര്യാഘാതമേറ്റു. നഗരത്തിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കൽ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലാണ് സൂര്യാതാപമേറ്റത്. ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇടതുകൈയിലാണ് പൊള്ളൽ.