മൂവാറ്റുപുഴ : പ്രമുഖ വ്യാപാരിയും പിട്ടാപ്പിള്ളിൽ പരേതനായ എം. ജോസഫിന്റെ മകനുമായ ജോർഡി ജോസഫ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് നാലിന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : മോളി. മക്കൾ : അപ്പു, ബാലു. മരുമക്കൾ : നീത, റോഷ്‌നി. സഹോദരങ്ങൾ : ഡോ. മാത്യു ജോസഫ്, ജോസ് ജോസഫ്, ആനി ആന്റണി, മോളി അലക്‌സാണ്ടർ, കുഞ്ഞമ്മ ജോൺ, ബെറ്റ്‌സി ഷാജി.
പരേതൻ പിട്ടാപ്പിള്ളിൽ സ്റ്റോഴ്‌സ് മൂവാറ്റുപുഴ, പിറ്റ്‌സ് സ്റ്റീൽസ് തൊടുപുഴ, സൂര്യ പൈപ്പ് കടാതി, ബേക്ക് മൈഡേ എറണാകുളം എന്നീ സ്ഥാപനങ്ങളുടെ ഉടമയും മൂവാറ്റുപുഴ റോട്ടറി ക്ലബ് മുൻ പ്രസിഡന്റുമാണ്.