വൈപ്പിൻ : കൊറോണയുടെ പാശ്ചാത്തലത്തിൽ സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾ പാലിച്ചുകൊണ്ട് കുടുംബയോഗങ്ങൾ ഉൾപ്പെടെ എല്ലാ പൊതുപരിപാടികളും 31 വരെ നിർത്തിവെക്കാൻ കെ.പി.എം.എസ് വൈപ്പിൻ യൂണിയൻ തീരുമാനിച്ചു. പ്രസിഡന്റ് പി. കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി എൻ.ജി. രതീഷ്, എം.എ. ജോഷി, ടി.പി. മണി തുടങ്ങിയവർ സംസാരിച്ചു.