വൈപ്പിൻ : കൊറോണയുമായി ബന്ധപ്പെട്ട്സർക്കാരിന്റെ നിർദേശം മാനിച്ച് നായരമ്പലം യുവജന ശ്രീ അയ്യപ്പസേവാസംഘംവക ധർമ്മശാസ്താ ക്ഷേത്രത്തിലെ മഹോത്സവം ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകളിൽ മാത്രം ഒതുക്കി നടത്തുവാൻ തീരുമാനിച്ചു. 20 ന് വൈകിട്ട് 6.30 ന് കൊടികയറും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവചടങ്ങുകൾ 24 ന് പുലർച്ചെ 2ന് ആറാട്ടോടെ സമാപിക്കും.