കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്നും പരീക്ഷകൾ മാറ്റിവച്ചിട്ടില്ലെന്നും വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു. പരീക്ഷകൾ മാറ്റിവച്ചതായും വിദ്യാർത്ഥികൾ കോളേജുകളിൽ എത്തേണ്ടതില്ലെന്നും വൈസ് ചാൻസലറുടെ പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉത്തരവാദികൾക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു.