kklm
കാക്കൂർ ഗ്രാമീണ വായനശാലയി​ൽൽ' കാൽ ലക്ഷം പുസ്തകം വിതരണം പൂർത്തിയാക്കാന്നു

കൂത്താട്ടുകുളം :കാൽ ലക്ഷം പുസ്തകങ്ങൾ വായനക്കാരിൽ എത്തിച്ച് കാക്കൂർ ഗ്രാമീണ വായനശാല വനിത പുസ്തക വിതരണം പദ്ധതി മാതൃകയാകുന്നു.

തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ 10, 11, 12 13 വാർഡുകളിലാണ് വനിത പുസ്തക വിതരണ പദ്ധതിയിലൂടെ വായനക്കാർക്ക് പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു നൽകുന്നത്. വായനക്കാർക്ക് ആവശ്യമുള്ള എഴുത്തുകാരുടെ പുസ്തക വിവരങ്ങൾ നൽകിയാൽ ലൈബ്രേറിയൻ രജിസ്റ്ററിൽ ചേർത്ത് പുസ്തകം വീട്ടിൽ എത്തിച്ചു നൽകും.ബഷീറിന്റെ രചനകൾ മുതൽ എം ടിയുടെ പുസ്തകങ്ങളും,ഖസാഖിന്റെ ഇതിഹാസവുംമാത്രമല്ല ഇന്ത്യൻ ഭരണഘടന വരെ കാക്കൂരിലെ വീട്ടമ്മമാർ വായിച്ചു കഴിഞ്ഞു. ആരോഗ്യ ലൈബ്രറിയിൽ ലഭ്യമായിട്ടുള്ള ആരോഗ്യ പുസ്തകങ്ങളും എത്തിച്ചു നൽകുന്നതായി വനിത പുസ്തക വിതരണ പദ്ധതിയുടെ ചുമതല നിർവ്വഹിക്കുന്ന ബീന ജോസ് പറഞ്ഞു.. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ കെ.ആർ.പ്രകാശൻ, അംഗം സ്മിത ബൈജു,

വായനശാല പ്രസിഡന്റ് കെ.പി.അനീഷ് കുമാർ, സെക്രട്ടറി വർഗീസ് മാണി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി കെ ശശിധരൻ, സതീഷ് കുമാർ, എൽദോ ജോൺ, ബീന ജോസ്

ലൈബ്രറിയൻ ജെൻസി ജോസ്,തുടങ്ങിയവർ സംസാരിച്ചു..