കൊച്ചി : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം തട്ടിയ കേസിൽ മൂന്നാം പ്രതിയായ സി.പി.എം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റിഅംഗം എം.എം. അൻവറിന്റെയും ഭാര്യയും നാലാം പ്രതിയുമായ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിഅംഗം കൗലത്തിന്റെയും മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. അൻവർ നൽകിയ ഹർജിയിൽ നേരത്തെ പൊലീസ് വിശദീകരണം നൽകിയിരുന്നെങ്കിലും കൗലത്തിന്റെ ഹർജിയിൽ വിശദീകരണം തേടി ഹർജി ഹൈക്കോടതി മാറ്റിയിരുന്നു. തുടർന്ന് സഹകരണ ബാങ്കിലെ ഭരണസമിതിഅംഗമായ കൗലത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് വ്യക്തമാക്കി അന്വേഷണസംഘം വിശദീകരണം നൽകി. തുടർന്നാണ് ഹർജി ഇന്നു പരിഗണിക്കാൻ മാറ്റിയത്.