kklm
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് ജെസി ജോണി അവതരിപ്പിക്കുന്നു.

കൂത്താട്ടുകുളം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡൻറ് ജെസിജോണി അവതരിപ്പിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അങ്കണവാടികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് സുദൃശ്യ 2020 പദ്ധതി നടപ്പിലാക്കും. ഹൈടെക് അങ്കണവാടികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. ഈ വർഷത്തോടെ ജില്ലയിൽ ഏറ്റവും കൂടുതൽ ഹൈ ടെക് അംഗൻവാടിയുള്ള ബ്ലോക്കായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മാറും. ഭിന്നശേഷി വിഭാഗക്കാരുടെ സ്കോളർഷിപ്പ് 11 ലക്ഷമായി ഉയർത്തും, വിവിധ ലീഡിംഗ് ചാനലുകൾക്കും, ചിറകൾക്കും , കുളങ്ങളുടെ പുനരുദ്ധാരണത്തിനും, ബ്ലോക്ക് ഗ്രീൻ ആർമിയുടെ പ്രവർത്തനത്തിനുമായി 41 ലക്ഷം രൂപനീക്കിവെച്ചു. സർക്കാർ ഓഫീസുകളിലെ സ്ഥലങ്ങളിൽ പച്ചക്കറികൃഷി തുടങ്ങും.ലൈഫ് ഭവന പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 71,48,000 രൂപ വകയിരുത്തി. വിദ്യാഭ്യാസ സാംസ്കാരികമേഖലയിൽ ശുചിത്വ സൗകര്യം വർദ്ധിപ്പിക്കുന്നതിനും, ലൈബ്രറികൾക്കുമായി 46,50,000രൂപയും, വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപയും വകയിരുത്തി. രാമമംഗലം നടക്കാവ് കമ്മ്യൂണിറ്റിഹാൾ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപ, വിവിധ കോളനികളുടെ അടിസ്ഥാനസൗകര്യവികസനത്തിന് 15 ലക്ഷം ഉൾപ്പെടെ 65 ലക്ഷം രൂപയുടെ പദ്ധതികൾ പട്ടികജാതി മേഖലയിൽ ഉൾപ്പെടുത്തി. ആരോഗ്യമേഖലയിൽ രാമമംഗലം, പാമ്പാക്കുട സി എച്ച് സി കൾ വൈകിട്ട് 6 മണി വരെ പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി ഫാർമസിസ്റ്റുകളെയും, ഡോക്ടർമാരെയും, നിയമിക്കുന്നതിനും രോഗി സൗഹൃദ ആശുപത്രികളായി മാറ്റി തീർക്കുന്നതിനും 55 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കാർഷിക മേഖലയിൽ ചരിത്ര നേട്ടം കൈവരിക്കാൻ കഴിയും.6,84,14,824/- രൂപ വരവും,6,78,40,500/- രൂപ ചെലവും5,74,328/- രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത്ത് സുരേന്ദ്രൻ അറിയിച്ചു.

പാമ്പാക്കുടയിൽ വെജിറ്റബിൾ സെൻട്രൽ റീട്ടെയിൽ മാർക്കറ്റിംഗ് സിസ്റ്റം, ഔഷധസസ്യ നക്ഷത്ര വനവൽക്കരണം ഉൾപ്പെടെ 91 ലക്ഷം രൂപ ഉത് പാദന മേഖലയിൽ

പാലിന്റെ സബ്സിഡി 12 ലക്ഷത്തിൽ നിന്നും 20 ലക്ഷമായി ഉയർത്തി.