രാമമംഗലം:രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള രാമമംഗലം ഹൈസ്കൂൾ രക്ഷാകർത്തൃ സൗഹൃദ സ്കൂൾ പ്രഖ്യാപനത്തിനൊരുങ്ങുന്നു. മാനേജ്മെന്റു പിടിഎയും, അദ്ധ്യാപകരും ചേർന്നാണ് പരിപാടികൾ നടപ്പിലാക്കിയത്.സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിനു വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചു.
ക്ലാസ് അദ്ധ്യാപകർ ക്ലാസ് അടിസ്ഥാനത്തിൽ വാട്ട്സ് അപ് ഗ്രൂപ്പ് ആരംഭിക്കും മാതാപിതാക്കളെ ടെലിഫോണിൽ വിളിച്ച് വിവരം തിരക്കും.
മാസത്തിൽ ഒരു ദിവസം ഒരു കുട്ടിയുടെ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് അതിഥികളായി സ്കൂൾ സന്ദർശനം.
പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും കുടുംബ വിവരങ്ങൾ അറിയുന്നതിന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം.
വിവിധ മേഖലകളിലായി തിരിച്ച് പ്രാദേശിക പി ടിഎ,ഫേസ്ബുക്ക് കൂട്ടായ്മ.
രക്ഷാകർത്താക്കൾക്ക് കൗൺസലിംഗ്
രക്ഷാ കർത്താക്കൾക്ക് പരാതി,നിർദേശംഎന്നിവ നൽകുന്നതിന് ഡ്രോപ് ബോക്സ്,
രക്ഷകർത്താക്കൾക്ക് അദ്ധ്യാപകരുമായി ആശയവിനിമയം നടത്തുന്നതിന് എല്ലാദിവസവും ഒരു മണിക്കൂർ പരിപാടി
:24 കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ മെൻറ്റർ
സ്കൂൾ അഡ്മിഷൻ എടുക്കുന്ന അന്ന് മുതൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പോകുന്നതുവരെ അവർക്ക് ആവശ്യമായ എല്ലാം നൽകുന്നതും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതും മെൻറ്റർ
ഓരോ വർഷവും ഏറ്റവും നല്ല രക്ഷ കർത്താവിന് അവാർഡ്
രക്ഷകർത്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പാരന്റ് റിലേഷൻ ഓഫീസർ
ഇൻഫോസിസ് സ്ഥാപക സിഇഒ എസ് ഡി ഷിബുലാലിന്റെ ഭാര്യ സ്‌കൂളിലെ പൂർവവിദ്യാർത്ഥി കുമാരി ഷിബുലാൽ ,സഹോദരൻപെരികിലത്ത് ജോയ് പി ഡി എന്നിവർ ചേർന്ന് രണ്ടു കോടി രൂപ മുടക്കി നിർമിക്കുന്ന ഹൈടെക് മന്ദിരത്തിന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ചു രക്ഷകർത്തസൗഹൃദ സ്‌കൂൾ ആയി പ്രഖ്യാപനം നടത്തും
ദേവസ്വം പ്രസിഡന്റ് ഡോ.കെ എൻ സുബ്രഹ്മണ്യൺ നമ്പൂതിരി ,മാനേജർ രഘു കെ എസ്, ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, പിടിഎ പ്രസിഡൻറ് തോമസ് ടി എം ,സീനിയർ അസിസ്റ്റന്റ് എം എൻ പ്രസീദ ,കൺവീനർ അനൂപ് ജോൺ,സിന്ധു പീറ്റർ,സ്കറിയ കെ സി,സിന്ധു രാധാകൃഷ്ണൻ,മോളി മാത്യു,എസ് ജയചന്ദ്രൻ,ഷൈജി കെ ജേക്കബ്,ഹരീഷ് ആർ നമ്പൂതിരിപ്പാട്, എന്നിവർ നേതൃത്വം നൽകി .