കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി
എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ ഒരു ലക്ഷം മാസ്‌കുകളുടെയും ഹാൻഡ് സാനിറ്റൈസറുകളുടെയും സൗജന്യ വിതരണം ആരംഭിച്ചു.
മേജർ ആർച്ച് ബിഷപ്പ്സ് ഹൗസിൽ നടന്ന ചടങ്ങിൽ മേയർ സൗമിനി ജെയിന് മാസ്‌കുകളും സാനിറ്റൈസറുകളും കൈമാറിആർച്ച് ബിഷപ്പ് ആന്റണി കരിയിൽ ഉദ്ഘാടനം നിർവഹിച്ചു.
സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഡോ.ഹോർമിസ് മൈനാട്ടി, ചാൻസലർ ഡോ. ബിജു പെരുമായൻ, നടനും സഹൃദയ ഡയറക്ടർ ബോർഡ് അംഗവുമായ സിജോയ് വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.പീറ്റർ തിരുതനത്തിൽ, ഫാ. ജിനോ ഭരണികുളങ്ങര, ജനറൽ മാനേജർ പി.ജെ. പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
എറണാകുളം ജനറൽ ആശുപത്രി, പൊലീസ് സ്റ്റേഷനുകൾ, ആരോഗ്യ പ്രവർത്തകർ, ഡ്രൈവർമാർ എന്നിവർക്കും പൊതു സ്ഥലങ്ങളിലും മാസ്‌കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു.