കോലഞ്ചേരി: ചൂണ്ടിയിൽ വാട്ടർ അതോറി​റ്റിയുടെ മൂക്കിനുതാഴെ പൈപ്പ് പൊട്ടി വെള്ളം പാഴായിത്തുടങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയില്ല.പലവട്ടം പരാതി അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ചൂണ്ടി ജംഗ്ഷനിൽ മൂവാ​റ്റുപുഴ ബസ് സ്​റ്റോപ്പിന് സമീപമാണ് കുടിവെള്ളം നഷ്ടമാകുന്നത്.