കിഴക്കമ്പലം:വലമ്പൂർ സർക്കാർ സ്‌കൂളിലെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. സ്‌കൂളിൽ പഠിക്കുന്ന 120 വിദ്യാർത്ഥികളുടെ വീടുകളിലെത്തി ലഘുലേഖകൾ നൽകി പ്രതിരോധ മാർഗങ്ങൾ പറഞ്ഞു കൊടുത്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കും നാട്ടുകാർക്കും ബോധ വത്കരണം നടത്തി.
ഹെഡ്മാസ്റ്റർ ടി.പി പത്രോസ്,അദ്ധ്യാപകരായ ഷൈൻ ജോസഫ്, മോൻസി എം.എം. ഷെമീർ, സി.എസ് ശ്രീല,ടി.പി ഷബർബാൻ എന്നിവർ പങ്കെടുത്തു.