കൊച്ചി: പരിസ്ഥിതി സുസ്ഥിര പ്രവർത്തനങ്ങൾക്ക് നൽകുന്ന ഇൻഫ്രാ എഫ്.എം പുരസ്കാരം കൊച്ചി സ്‌മാർട്ട്സിറ്റിക്ക്. അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യശേഷി തുടങ്ങിയ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം നിർണയിക്കുന്നത്.

പ്രകൃതിസൗഹൃദ ഊർജം, ജലസംരക്ഷണം, പരിസ്ഥിതി, മാലിന്യ നിർമ്മാർജനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. കാക്കനാട്ടെ പ്രധാന സമുച്ചയത്തിൽ സ്ഥാപിച്ച 564 കിലോ വാട്ട് സൗരോർജ പ്ലാന്റ് പുരസ്‌കാരം നേടാൻ സഹായിച്ചതായി സ്‌മാർട്ട് സിറ്റി കൊച്ചി സി.ഇ.ഒ മനോജ് നായർ പറഞ്ഞു.